ലണ്ടൻ: യുക്മ ദേശീയ കലാമേളയുടെ തയാറെടുപ്പുകൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ദേശീയ കലാമേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ ദേശീയ സമിതി വിപുലമായ സംഘാടകസമിതി പ്രഖ്യാപിച്ചു.
റീജിയണൽ കലാമേളകളിൽ മത്സരാർഥികളുടെയും കാണികളുടെയും എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധന ദേശീയ കലാമേളയിലും പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണ് യുക്മ ദേശീയ സമിതി കലാമേളയുടെ ഒരുക്കങ്ങൾ നടത്തി വരുന്നത്.
കുതിരപ്പന്തയങ്ങൾക്ക് പേരുകേട്ട ചെൽറ്റൺഹാമിലെ ക്ലീവ് സ്കൂളിലെ എം.ടി. വാസുദേവൻ നായർ നഗറിലാണ് പതിനാറാമത് യുക്മ കലാമേളയ്ക്ക് തിരി തെളിയുന്നത്.
ദേശീയ കലാമേളയുടെ വിജയത്തിനായി ദേശീയ, റീജിയണൽ ഭാരവാഹികളും അംഗ അസോസിയേഷൻ ഭാരവാഹികളും യുക്മ സ്നേഹികളും അടങ്ങുന്ന സംഘാടകരുടെ വലിയൊരു നിര സമയബന്ധിതമായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്.
ദേശീയ കലാമേളയുടെ സുഗമമായ നടത്തിപ്പിനായി താഴെ പറയുന്ന വിപുലമായ സംഘാടക സമിതിയെ യുക്മ ദേശീയ സമിതി പ്രഖ്യാപിച്ചു.
യുക്മ ദേശീയ കലാമേള 2025 ഓർഗനൈസിംഗ് കമ്മിറ്റി: ചെയർമാൻ: അഡ്വ. എബി സെബാസ്റ്റ്യൻ, ചീഫ് കോഓർഡിനേറ്റർ: ജയകുമാർ നായർ, ജനറൽ കൺവീനർ: വർഗ്ഗീസ് ഡാനിയൽ, ഇവന്റ് കോർഡിനേറ്റർ: ഡോ. ബിജു പെരിങ്ങത്തറ, ഫിനാൻസ് കൺട്രോൾ: ഷീജോ വർഗീസ്, പീറ്റർ താണോലിൽ,
വൈസ് ചെയർമാൻ: സ്മിത തോട്ടം, സുനിൽ ജോർജ്ജ്, രാജേഷ് രാജ്, കോർഡിനേറ്റേഴ്സ്: സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, ഓർഗനൈസേർസ്: സജീഷ് ടോം, മനോജ്കുമാർ പിള്ള, അലക്സ് വർഗ്ഗീസ്, വർഗീസ് ജോൺ, ഡിക്സ് ജോർജ്, ടിറ്റോ തോമസ്, ഷാജി തോമസ്.
ഓഫീസ് മാനേജ്മെന്റ്: കുര്യൻ ജോർജ്, ബൈജു തോമസ്, അജയ് പെരുമ്പലത്ത്, സൂരജ് തോമസ്, സി.പി. രാജീവ്, തേജു മാത്യൂസ്, സിജോ വർഗീസ്, പബ്ലിസിറ്റി & മീഡിയ മാനേജ്മെന്റ്: സുജു ജോസഫ്, ജഗി ജോസഫ്, ഷൈമോൻ തോട്ടുങ്കൽ, അനീഷ് ജോൺ,
കൺവീനേഴ്സ്: ബിജു പീറ്റർ, ജോർജ് തോമസ്, സുരേന്ദ്രൻ ആരക്കോട്ട്, ജയ്സൺ ചാക്കോച്ചൻ, ജോസ് വർഗീസ്, ബെന്നി അഗസ്റ്റിൻ, ജോബിൻ ജോർജ്, അഡ്വ. ജോബി പുതുക്കുളങ്ങര, ഷാജി തോമസ് വരാക്കുടി, അമ്പിളി സെബാസ്റ്റ്യൻ, ജിപ്സൺ തോമസ്, ജോഷി തോമസ്,
റിസപ്ഷൻ കമ്മിറ്റി: ലീനുമോൾ ചാക്കോ, ലിറ്റി ജിജോ, ഷൈലി ബിജോയ് തോമസ്, സരിക അമ്പിളി, സെലീന സജീവ്, ഡോ. ശീതൾ മാർക്ക്, ഡോ. അൻജു ഡാനിയൽ, ആതിര മജ്നു, അശ്വതി രാഘവൻ, ഡാഫിനി എൽദോസ്, മെബി മാത്യു, എലിസബത്ത് മത്തായി, ബെറ്റി തോമസ്,
എസ്റ്റേറ്റ് & ഫെസിലിറ്റി മാനേജ്മെന്റ്: ജോബി തോമസ്, സാംസൺ പോൾ, സനോജ് വർഗീസ്, ലൂയിസ് മേനാച്ചേരി, അജു തോമസ്, ഭുവനേഷ് പീതാംബരൻ, ജെഡ്സൺ ആലപ്പാട്ട്, ഗോപു ശിവകുമാർ, ദേവലാൽ സഹദേവൻ, റോബി മേക്കര, മാർട്ടിൻ ജോസ്, വിജീഷ്, സണ്ണി ലൂക്കോസ്, ബിസ് പോൾ മണവാളൻ, ജോ വിൽട്ടൺ,
സോഫ്റ്റ് വെയർ: പി.എം. ജോസ് (ജെഎംപി സോഫ്റ്റ് വെയർ), അവാർഡ് കമ്മിറ്റി: അബ്രാഹം പൊന്നുംപുരയിടം, ജാക്സൺ തോമസ്, ബിനോ ആന്റണി, പോൾ ജോസഫ്, ബേബി വർഗീസ്, എറിക്സൺ ജോസഫ്, ബിജോയ് പി. വർഗീസ്, ടോംബിൽ കണ്ണത്ത്, അപ്പച്ചൻ കണ്ണഞ്ചിറ, ജോസഫ് മാത്യു, രാജപ്പൻ വർഗീസ്,
വോളണ്ടിയർ മാനേജ്മെന്റ്: ചാർലി മാത്യു, സനോജ് ജോസ്, പോളി പുതുശേരി, ജോബി മാത്യു, റെനോൾഡ് മാനുവൽ, സുമേഷ് അരവിന്ദാക്ഷൻ, സുനോജ് ശ്രീനിവാസ്, സെൻസ് ജോസ്, സജീവ് സെബാസ്റ്റ്യൻ, ജിനോ സെബാസ്റ്റ്യൻ, അലൻ ജേക്കബ്ബ്, ബെർവിൻ ബാബു, രേവതി അഭിഷേക്, ജോസ് തോമസ്, അനിത മധു, ലിജി ജോൺ, റീന ജോമോൻ, ലിറ്റ്സി ജോസ്, ജോമോൻ വർഗീസ്, ജിബിൻ ഫിലിപ്പ്, എൽദോസ് എൻ മാത്യു.
ഫോട്ടോഗ്രഫി & വീഡിയോഗ്രഫി മാനേജ്മെന്റ്: ഡീക്കൻ ജോയിസ് പള്ളിക്കമ്യാലിൽ (മാഗ്ന വിഷൻ), രാജേഷ് നടേപ്പള്ളി, സാജു അത്താണി, ജോർജ്ജ് മാത്യു, അഭിഷേക് അലക്സ്, മെഡിക്കൽ ടീം: ഡോ. ജ്യോതിഷ് ഗോവിന്ദൻ (ടീം ലീഡർ), ഡോ. ചന്ദർ ഉദയരാജു, ഡോ. മായ ബിജു, ഡോ. സുരേഷ് മേനോൻ, ഡോ. പ്രിയ മേനോൻ, ഡോ. ബീന അബ്ദുൾ, സോണിയ ലൂബി, ഷൈനി ബിജോയ്, ഐസക്ക് കുരുവിള.
യുക്മ ദേശീയ കലാമേളയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ അറിയിച്ചു.